ctnr-gvhss
ചാത്തന്നൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജി.എസ്.ജയലാൽ എം.എൽ.എ നിർവഹിക്കുന്നു

ചാത്തന്നൂർ: ഗവ. വി.എച്ച്.എസ്.എസിന് വേണ്ടി നിർമ്മിക്കുന്ന ബഹുനില കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം ജി.എസ്.ജയലാൽ എം.എൽ.എ നിർവഹിച്ചു. 6.70 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്.
സ്കൂൾ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ജി. രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. നിമ്മി, വൈസ് പ്രസിഡന്റ് വി. സണ്ണി, ആർ.എസ്. ജയലക്ഷമി, കെ. സേതുമാധവൻ, മുരളി , എസ്. പ്രശാന്ത്, കെ.എസ്. ശ്രീകുമാർ, എൻ. സതീശൻ, ശാലിനി, കെ. ശശി, ഹെഡ്മിസ്ട്രസ് ആർ. ശശികല എന്നിവർ സംസാരിച്ചു.