ksrtc-buss-apakadam-
നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ്സ് മതിലിലേക്ക് ഇടിച്ച് കയറിയ നിലയില്‍

കുളത്തൂപ്പുഴ: നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് പാതയോരത്തെ മതിലിലേക്ക് ഇടിച്ചുകയറി നിരവധിയാത്രക്കാർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 6.20ന് കുളത്തൂപ്പഴ ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ലോക്കൽ ബസാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ചോഴിയക്കോട് സ്വദേശി അശോകൻ, കണ്ടൻചിറ ചരുവിള പുത്തൻ വീട്ടിൽ സനൽകുമാർ, ആറ്റിന്കിഴക്കേകര ഡീസന്റ് മുക്ക് തടത്തരികത്ത് വീട്ടിൽ മനോജ്കുമാർ തുടങ്ങി ആറ് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിലും അഞ്ചലിലെ സ്വകാര്യ ആശുപത്രകളിലും പ്രവേശിപ്പിച്ചു.കുളത്തൂപ്പുഴഡാലി കണ്ടൻഞ്ചിറക്ക് സമീപം ആനമുട്ടൻഞ്ചിറ വലിയ വളവിലായിരുന്നു അപകടം. വളവിൽ നിയന്ത്രണം വിട്ട് ബസ് മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ദുരന്തം ഒഴിവായി. ബസ് അൽപ്പംകൂടി മുന്നോട്ട് നീങ്ങിയിരുന്നങ്കിൽ ചിറയിലേക്ക് പതിക്കുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവ സമയം പത്തോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.