photo
ഐ.എൻ.ടി.യു.സി ജില്ലാ ട്രേഡ് യൂണിയൻ സംഗമം കരുനാഗപ്പള്ളിയിൽ സംസ്ഥാന പ്രസിഡന്റ് ആർ. .ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു. കെ..ജി.രവി, എൻ.അഴകേശൻ തുടങ്ങിയവർ സമീപം.

കരുനാഗപ്പള്ളി: തൊഴിലാളി വർഗ്ഗത്തെ മുഖ്യശത്രുവായികാണുന്ന കേന്ദ്ര സർക്കാരിന് എതിരെയുള്ള തൊഴിലാളികളുടെ കടുത്ത പ്രതിഷേധമാകും ജനുവരി 8,9 തീയതികളില്‍ നടക്കുന്ന 48 മണിക്കൂർ ദേശീയ പണിമുടക്കെന്ന് ഐ.എൻടി..യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു. ഐ.എൻ.ടി.യു.സി ജില്ലാ ഏകദിന ട്രേഡ് യൂണിയൻ നേതൃസംഗമം കരുനാഗപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യോമയാന, റെയിൽവേ, തുറമുഖം, കൽക്കരി തുടങ്ങിയ മേഖലകൾകൂടി സ്തംഭിപ്പിക്കുന്ന പണിമുടക്കായിരിക്കും നടക്കുക. ഇന്ത്യയിലെ മുഴുവൻ തൊഴിലാളികളും പണിമുടക്കിൽ അണിചേരുമെന്നും അദ്ദേഹം പറഞ്ഞു. എന്‍.അഴകേശൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി.രാജൻ, വി.ജെ.ജോയി, ചിറ്റുമൂല നാസർ, എ.കെ.ഹഫീസ്, കൃഷ്ണവേണിശർമ്മ, അഡ്വ:യൂസുഫ്‌കുഞ്ഞ്, വടക്കേവിള ശശി, എം.അൻസാർ, കാഞ്ഞിരംവിള അജയകുമാർ, കുളത്തൂപ്പുഴ സലിം, കെ.ജി.രവി, മുനമ്പത്ത് വഹാബ്, കെ.കെ.സുനിൽകുമാർ, എൻ.അജയകുമാർ, കോതേത്ത് ഭാസുരൻ, സുഭാഷ് കലവറ, ജോസ്‌വിമൽരാജ്, ബാബു അമ്മവീട്, കുരീപ്പുഴ വിജയൻ, ചവറ ഹരീഷ്, എം.നിസാർ, ആർ.ശശിധരൻപിള്ള, ബിന്ദു വിജയകുമാർ, ജയശ്രീരമണൻ എന്നിവർ പ്രസംഗിച്ചു.