കൊല്ലം: ശ്രീനാരായണ വനിതാ കോളേജിലെ മ്യൂസിക് ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ പൂജവയ്പും സംഗീതാരാധനയും സംഘടിപ്പിച്ചു, മ്യൂസിക് വിഭാഗം മേധാവി വനജ ജഗദീശ് സംഗീതാരാധന ഉദ്ഘാടനം ചെയ്തു. പ്രൊഫ. ബി. മിനി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. പി. റാണി, ശ്വേത ആർ. മോഹൻ, നിഷ ജെ. തറയിൽ, ഡോ. ശ്രീജ., ഡോ. അശ്വതി സുഗുണൻ, അശ്വതി ചന്ദ്രഭാനു , സമുദ്റ എസ്. അനിൽ, ശ്രീരഞ്ജിനി, ആദിത്യ, റെയിന, ആതിര, ഗംഗ, ശ്രീനിധി, ട്രീസ, ക്രിസ്റ്റി എന്നിവർ നേതൃത്വം നൽകി.