കരുനാഗപ്പള്ളി: നഗരസഭ.22-ാം ഡിവിഷൻ കോഴിക്കോട് എസ് വി.മാർക്കറ്റ് കീപ്പട പുത്തൻവീട്ടിൽ.തോമസ് വർഗ്ഗീസ് (59, സണ്ണി.59) ബൈക്ക് അപകടത്തിൽ മരിച്ചു.ദേശീയപാതയിൽ ലാലാജി ജംഗ്ഷന് സമീപം ഇന്നലെ ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം ഓട്ടോറിക്ഷയെ മറികടക്കുന്നതിടെ തോമസ് വർഗ്ഗീസ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും അദ്ദേഹം പിന്നാലെ വന്ന ലോറിക്കടിയിൽപ്പെടുകയുമായിരുന്നു.ലോറിയുടെ ചക്രം കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ തോമസ് വർഗ്ഗീസിനെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. ഭാര്യ: ലാലി.മക്കൾ: മീര, മിനു.മരുമകൻ: അലക്സ് (മസ്കറ്റ്)