ch
സി.എച്ച്. കൾച്ചറൽ ഫോറം സംഘടിപ്പിച്ച സി.എച്ച്.മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം മുൻ മന്ത്രി സി.വി.പത്മരാജൻ ഉദ്ഘാടനം ചെയ്യുന്നു.

കൊട്ടിയം: കേരളത്തിന്റെ വളർച്ചയിൽ സി.എച്ച് മുഹമ്മദ് കോയ വഹിച്ച പങ്ക് വിസ്മരിക്കാൻ കഴിയില്ലെന്ന് മുൻ മന്ത്രി സി.വി. പത്മരാജൻ പറഞ്ഞു. സി.എച്ച് കൾച്ചറൽ ഫോറം കൊല്ലം പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് മൗലികമായ മാറ്റങ്ങൾ വരുത്തിയ പ്രതിഭയായിരുന്നു. സി.എച്ചെന്നും അദ്ദേഹം പറഞ്ഞു. ഫോറം ചെയർമാൻ ഡോ.എ. യൂനുസുകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ഉബൈദുള്ള എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. വാഴയത്ത് ഇസ്മായിൽ കുഞ്ഞ്, നൗഷാദ് യൂനുസ്, കലാപ്രേമി ബഷീർ, പുന്നല ഇബ്രാഹിം കുട്ടി, സുൽഫിക്കർ സലാം, അബ്ദുൽ റഹുമാൻ, അഹമ്മദ് ഉഖൈൽ, കാരാളി വൈ. സമദ്, തോപ്പിൽ ജമാൽ, ഫസലുദ്ദീൻ ജെ. സുബൈർ, ബിനു മാധവൻ, ഹാഷിം കൊടിമേൽ കൊടി, നാസിമുദീൻ പള്ളിമുക്ക്, പോളയത്തോട് ഷാജഹാൻ, കുരീപ്പുഴ ഷാനവാസ്, പുനലൂർ ജലീൽ, തുടങ്ങിയവർ സംസാരിച്ചു. മുസ്ലിം ലീഗിന്റെ ആദ്യകാല നേതാക്കളെ ചടങ്ങിൽ ആദരിച്ചു.