sc-st
പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ ടി.എം വർഗ്ഗീസ് മെമ്മോറിയൽ ഹാളിൽ നടത്തിയ അദാലത്ത്‌

കൊല്ലം: പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മിഷൻ ടി.എം വർഗ്ഗീസ് മെമ്മോറിയൽ ഹാളിൽ രണ്ട് ദിവസമായി നടത്തിയ അദാലത്തിൽ 179 കേസുകൾ പരിഗണിച്ചു. 138 കേസുകൾ തീർപ്പാക്കി. 31 കേസുകൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കാൻ മാറ്റിവച്ചു. 16 കേസുകളിൽ ഇരുകക്ഷികളും ഹാജരായില്ല. പലതവണ നോട്ടീസ് അയച്ചിട്ടും ഇരുകക്ഷികളും ഹാജരാകാത്ത കേസുകളിലെ തുടർ നടപടികൾ കമ്മിഷൻ അവസാനിപ്പിച്ചു.