കുന്നത്തൂർ: പതാരം ശാന്തിനികേതനം സ്കൂളുകളുടെ സ്ഥാപകനും ശാസ്താംകോട്ട കെ.എസ്.എം ദേവസ്വം ബോർഡ് കോളേജിലെ പ്രൊഫസറുമായിരുന്ന ശൂരനാട് തെക്ക് ഇരവിച്ചിറകിഴക്ക് നന്ദനം വീട്ടിൽ ആർ.ഗോപാലകൃഷ്ണപിള്ള (81) നിര്യാതനായി. ഭാര്യ: പ്രൊഫ. വി. മഹേശ്വരി. മക്കൾ: നന്ദകുമാർ (മാനേജർ,ശാന്തിനികേതനം ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, പതാരം), ഡോ. ലക്ഷ്മി (അസി.പ്രൊഫസർ, എം.എസ്.എം കോളേജ്, കായംകുളം). മരുമക്കൾ: ബി.എൽ. രേഖാറാണി (എച്ച്.എസ്.എസ്.ടി, എസ്.എം.എച്ച്.എസ്.എസ്, പതാരം), ആർ. പ്രദീപ്കുമാർ (അസിസ്റ്റന്റ് ഡയറക്ടർ, കെ.വി.ഐ.സി). സഞ്ചയനം 24ന് രാവിലെ 8ന്.