കൊല്ലം: സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പട്ടികവിഭാഗ പ്രസ്ഥാനങ്ങളുടെ നേതാവുമായിരുന്ന എ. പാച്ചന്റെ സ്‌മരണാർത്ഥം പാച്ചൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് സിനിമാ സംവിധായകൻ വിനയൻ അർഹനായി. 11,111 രൂപയും ഫലകവും പ്രശസ്‌തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. പാച്ചൻ ജന്മശതാബ്‌ദി ആഘോഷങ്ങളുടെ സമാപനവും 14-ാമത് അനുസ്‌മരണവും പുരസ്‌കാര സമർപ്പണവും 24 ന് രാവിലെ 10ന് പത്തനാപുരം ഗാന്ധിഭവനിൽ നടക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും നിർവഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി അദ്ധ്യക്ഷത വഹിക്കുമെന്നും ഫൗണ്ടേഷൻ ഭാരവാഹികളായ കെ.ജി രവി, കോയിവിള രാമചന്ദ്രൻ, അഡ്വ. എസ്. പ്രഹ്ളാദൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.