കുണ്ടറ: ശബരിമലയിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കുണ്ടറയിൽ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർ പ്രകടനവും ധർണയും നടത്തി. കേരളപുരത്ത് നിന്ന് ആരംഭിച്ച പ്രകടനം മുക്കട ചുറ്റി ഇളമ്പള്ളൂരിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ ബി.ജെ.പി സംസ്ഥാന ട്രഷറർ എം.എസ്. ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് ജില്ലാ കാര്യകാര്യ സദസ്യൻ കാനാ അഭിലാഷ്, പ്രസാദ്, രമേശ്, നെടുമ്പന, ശിവൻ, സുനിൽകുമാർ, ഗിരീഷ് എന്നിവർ സംസാരിച്ചു.