പാരിപ്പള്ളി: അമിതവേഗത്തിൽ വന്ന ഇന്നോവ കാറിടിച്ച് സ്കൂട്ടർ യാത്രികൻ മുക്കട കൈലാസ് ഭവനിൽ ശശിധരൻ (56) മരിച്ചു. ഹർത്താൽ ദിനത്തിൽ മുക്കടയിൽ നിന്ന് പാരിപ്പള്ളിയിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ തിരുവനന്തപുരം ഭാഗത്ത് നിന്ന് വന്ന കാർ പിന്നിലിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഡ്യൂട്ടിയുണ്ടിയിരുന്ന പൊലീസുകാർ പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ മുൻഭാഗത്തെ ടയർ തകർന്നെങ്കിലും നിറുത്താതെ പോയ കാർ ഹൈവേ പൊലീസ് പിന്തുടർന്ന് കല്ലുവാതുക്കൽ വച്ച് പിടികൂടി.
വിദേശത്ത് ജോലി ചെയ്യുന്ന ശശിധരൻ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ഭാര്യ: ലീല. മകൻ: കൈലാസ്. സംസ്കാരംനടന്നു.