photo
എസ്.എൻ.ഡി.പി യോഗം കുരീപ്പുഴ 514-ാം നമ്പർ ശാഖയിൽ കുമാരിസംഘം ഉദ്ഘാടനം കുണ്ടറ യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് കാവിള എം.അനിൽകുമാർ നിർവഹിക്കുന്നു.അഡ്വ.നീരാവിൽ എസ്. അനിൽകുമാർ, ലാവണ്യ എന്നിവർ സമീപം

കുണ്ടറ: എസ്.എൻ.ഡി.പി യോഗം കുരീപ്പുഴ 514-ാം നമ്പർ ശാഖയിൽ കുമാരി സംഘത്തിന്റെ ഉദ്ഘാടനം കുണ്ടറ യൂണിയൻ സെക്രട്ടറി കാവിള എം. അനിൽകുമാർ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ഭദ്രൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ കൺവീനർ അഡ്വ. നീരാവിൽ എസ്. അനിൽകുമാർ സ്വാഗതം പറഞ്ഞു.കുമാരിസംഘം കുണ്ടറ യൂണിയൻ പ്രസിഡന്റ് ലാവണ്യ, സെക്രട്ടറി ശ്യാമളാ ഭാസി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി വസുമതി, ഋതു സുരേഷ്, ബേബിദാസ്, എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി ദൃഷ്യദാസ് (പ്രസിഡന്റ്), അനുപ്രിയ (വൈസ് പ്രസിഡന്റ്), അഞ്ജലി അനിൽ(സെക്രട്ടറി), ആരതി (ജോ. സെക്രട്ടറി) കാഞ്ചന (ട്രഷറർ), ഋതു സുരേഷ്. (യൂണിയൻ പ്രതിനിധി) ഭാഗ്യഷി, അശ്വതി, ദേവീ കൃഷ്ണ, ശ്രീലക്ഷ്മി, ഗാഥ, അമൽ നാദ്, അഞ്ചു, അശ്വനി, അഖില (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.