ചാത്തന്നൂർ: ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ജൈവ ഉല്പന്നങ്ങളെ കുറിച്ച് ജനത്തെ ബോധവത്കരിക്കുന്നതിനുമായി കുടുംബശ്രീ പ്രവർത്തകരുടെ തെരുവ് നാടകം. കുടുംബശ്രീ മിഷന്റെ കലാവിഭാഗമായ രംഗശ്രീയുടെ നേതൃത്വത്തിൽ ഹരിതവനം എന്ന പേരിൽ നടത്തുന്ന ജൈവ സന്ദേശ യാത്രയിലായിരുന്നു നാടകാവതരണം. കല്ലുവാതുക്കൽ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി. അംബികാ കുമാരി സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ജോയിക്കുട്ടി, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു അനി, ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്.എസ്. സിമ്മിലാൽ, ആർ.ഡി. ലാൽ, ടി.എസ്. പ്രദീഷ്, ജയശ്രീ സുഗതൻ, സി.ഡി.എസ് ചെയർപേഴ്സൺ കെ.സി.പ്രിയ, കോ ഓർഡിനേറ്റർ രാഹുൽ, പഞ്ചായത്ത് അസി. സെക്രട്ടറി സിന്ധു.ആർ എന്നിവർ സംസാരിച്ചു.