കൊല്ലം: ഇന്ത്യൻ ഭരണഘടനയുടെ മതേതര മൂല്യങ്ങളെയും വ്യത്യസ്ത ആരാധനാ രീതികളെയും അട്ടിമറിക്കാൻ വേണ്ടി കോടതി വിധിയെ ഉപയോഗിച്ച് ഏക സിവിൽ കോഡ് നടപ്പിലാനുള്ള നീക്കങ്ങളെ ചെറുക്കുമെന്ന് ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന പ്രവർത്തകരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തകർക്കപ്പെട്ട ബാബറി മസ്ജിദ് യഥാസ്ഥാനത്ത് പുനർനിർമ്മിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കുന്നതിനും മുത്തലാഖ്, സ്വവർഗരതി, വിവാഹേതര ലൈംഗിക ബന്ധം, തുടങ്ങിയ വിഷയങ്ങളിലെ വിവാദ വിധികളെ ഉയർത്തിപ്പിടിച്ച് ശരീയത്ത് നിയമങ്ങളെ തകർത്ത് ഏക സിവിൽകോഡ് നടപ്പിലാക്കാനുള്ള തത്പര കക്ഷികളുടെ നീക്കത്തിനെതിരെ നബിദിനാഘോഷങ്ങളുടെ ഭാഗമായി ജമാഅത്ത് ഫെഡറേഷൻ താലൂക്കുകൾ തോറും ശരീഅത്ത് സംരക്ഷണ റാലിയും സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു
വർക്കിംഗ് പ്രസിഡന്റ് മേക്കോൺ അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ട്രഷറർ ഡോ. എ. യൂനുസ്‌കുഞ്ഞ് ചർച്ച ഉദ്ഘാനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എ. സമദ്, എ.കെ. ഉമർ മൗലവി, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, വൈ.എം. ഹനീഫാ മൗലവി, മൈലക്കാട് ഷാ, കാരാളി ഇ.കെ. സുലൈമാൻ ദാരിമി, നാസർ കുഴിവേലി, ഡോ. ആലീം നിസാർ, എന്നിവർ പ്രസംഗിച്ചു.