k-raju
അഡ‌്വ. കെ. രാജു

അഞ്ചൽ: മികച്ച പ്രവർത്തനത്തിന് ദേശീയ പുരസ്കാരം ലഭിച്ച സി. കേശവൻ സ്മാരക സമിതി രക്ഷാധികാരി കൂടിയായ മന്ത്രി കെ. രാജുവിനെ സി. കേശവൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ആദരിക്കും. വൈകിട്ട് 4.30ന് അഞ്ചൽ ആർ.ഒ ജംഗ്ഷനിലെ ശബരിഗിരി ശാന്തികേന്ദ്രത്തിലാണ് ചടങ്ങ്.
ഇതോടനുബന്ധിച്ച് ചേരുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനവും മന്ത്രിക്ക് ഉപഹാര സമർപ്പണവും സി. കേശവൻ സ്മാരക അവാർഡ് ജേതാവും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദൻ നിർവഹിക്കും. സി. കേശവൻ സ്മാരക സമിതി കേന്ദ്രകമ്മിറ്റി അംഗവും ശബരിഗിരി സ്കൂൾസ് ചെയർമാനുമായ ഡോ. വി.കെ. ജയകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ മന്ത്രിയെ പൊന്നാട അണിയിക്കും. കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ മുഖ്യപ്രഭാഷണം നടത്തും. അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ്‌കുട്ടി സി. കേശവൻ അനുസ്മരണ പ്രഭാഷണം നടത്തും.
വിവിധ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്ക് ടൂർഫെഡ് മാനേജിംഗ് ഡയറക്ടർ ഷാജി മാധവൻ അവാർഡ് നൽകും. എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ പങ്കെടുക്കും. ഗാന്ധിഭവൻ ഡയറക്ടർ ഡോ. പുനലൂർ സോമരാജൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ, റോയൽസ് ഗ്രൂപ്പ് എം.ഡി. പി.ടി. കുഞ്ഞുമോൻ, വിശ്വഭാരതി കോളേജ് പ്രിൻസിപ്പൽ എ.ജെ. പ്രദീപ്, സെന്റ് ജോർജ്ജ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൾ ലീന അലക്സ് സി.പി.ഐ മണ്‌ഡലം സെക്രട്ടറി ലിജു ജമാൽ, ആയൂർ ഗോപിനാഥ്, ഗുരുധർമ്മ പ്രചാരണസഭ മണ്ഡലം സെക്രട്ടറി കെ. നടരാജൻ, അഞ്ചൽ മുസ്ലീം ജമാഅത്ത് മുൻ പ്രസിഡന്റ് ഫസൽ അൽ അമാൻ, എക്സ് സർവീസ് ലീഗ് മേഖലാ പ്രസിഡന്റ് പി. അരവിന്ദൻ, വിശ്വകർമ്മ സർവീസ് സൊസൈാറ്റി പനച്ചവിള മേഖലാ പ്രസിഡന്റ് ബി. വേണുഗോപാൽ, രാജേന്ദ്രപ്രസാദ് സ്വാമി, അഞ്ചൽ പ്രസ് ക്ലബ് സെക്രട്ടറി എൻ.കെ. ബാലചന്ദ്രൻ, ലൈക്ക് പി. ജോർജ്ജ്, ബിജു അഞ്ചൽ, അഞ്ചൽ ജഗദീശൻ എന്നിവർ സംസാരിക്കും. സി. കേശവൻ സ്മാരക സമിതി പ്രസിഡന്റ് അനീഷ് കെ. അയിലറ സ്വാഗതവും അഞ്ചൽ ഗോപൻ നന്ദിയും പറയും.