കൊട്ടാരക്കര: പുലമൺ ജംഗ്ഷനിലുള്ള കെ.ഐ.പി വക ഭൂമിയിൽ സ്ഥലം അനുവദിച്ചാൽ നടൻ കൊട്ടാരക്കര ശ്രീധരൻനായർക്ക് സ്മാരകവും തിയേറ്ററും ചലച്ചിത്ര വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നിർമ്മിക്കാൻ മുൻകൈ എടുക്കുമെന്ന് കെ.എസ്.ഡി.എഫ്.സി ഡയറക്ടർ അഡ്വ.അമ്പലക്കര അനിൽകുമാർ പറഞ്ഞു. കൊട്ടാരക്കര ശ്രീധരൻനായർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മനസും, ശരീരവും ശബ്ദവും സമന്വയിപ്പിച്ച അതുല്യ നടനായിരുന്നു ശ്രീധരൻനായരെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ചലച്ചിത്ര-നാടക സവിധായകൻ പ്രമോദ് പയ്യന്നൂർ പറഞ്ഞു. . ഫൗണ്ടേഷൻ ചെയർമാൻ ഡോ.പി.എൻ. ഗംഗാധരൻനായർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ആർ.കൃഷ്ണകുമാർ, ജി.കലാധരൻ, നടി ശോഭാ മോഹൻ, നടൻ അനുമോഹൻ, കല്യാണികൃഷ്ണ, നഗരസഭാ ചെയർപേഴ്സൺ ബി.ശ്യാമളഅമ്മ,കൗൺസിലർമാരായ എസ്.ആർ.രമേശ്, അഡ്വ.ഉണ്ണികൃഷ്ണമേനോൻ,എൻ.സൈനുലാബ്ദീൻഎന്നിവർ സംസാരിച്ചു.
മാധവ് സുകുമാർ സംവിധാനം ചെയ്ത കൊട്ടാരക്കര ശ്രീധരൻനായർ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു.