കൊല്ലം: കെപിസിസിയുടെ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ ജില്ലാ ചെയർമാനായി എസ്. സുധീശനെയും ജനറൽ കൺവീനറായി ഡോ. നടയ്ക്കൽ ശശിയെയും തിരഞ്ഞടുത്തു.
എബി പാപ്പച്ചൻ, അഡ്വ. ഫെബ സുദർശൻ, മോനച്ചൻ കലയപുരം എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. സംസ്ഥാന കമ്മിറ്റിയിലേക്ക് ആമ്പാടി സുരേന്ദ്രൻ, എം.എ. റഷീദ് എന്നിവരെ തിരഞ്ഞെടുത്തു.
അഡ്വ. ഷാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ, എൻ.വി. പ്രദീപ് കുമാർ, ഡോ. എം.ആർ. തമ്പാൻ, ആമ്പാടി സുരേന്ദ്രൻ, തൃദീപ്കുമാർ എന്നിവർ പ്രസംഗിച്ചു. അരുണഗിരി, കെ.ബി. വസന്തകുമാർ, കസ്തൂരി ജോസഫ് എന്നിവർ കവിത അവതരിപ്പിച്ചു.