shibu
ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയറും സീ ഷോർ വാക്കേഴ്സും സംയുക്തമായി കൊല്ലം ബീച്ചിൽ നടത്തിയ ശുചീകരണം

കൊല്ലം:ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ കൊല്ലവും സീ ഷോർ വാക്കേഴ്സ് അസോസിയേഷനും സംയുക്തമായി കൊല്ലം ബീച്ചും പരിസരവും പ്ലാസ്റ്രിക് മാലിന്യങ്ങൾ നീക്കി ശുചീകരിച്ചു. ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ കോ ഓർഡിനേറ്രർ പ്രിൻസി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. കൊല്ലം എക്‌സിക്യൂട്ടീവ് ഷിബുറാവുത്തർ, വർക്കല ഹരികൃഷ്ണൻ, അസ്‌ലം, വിശാഖ്, രാജേഷ്, ഷഫീക്ക്, നിഷാദ് ഹുസൈൻ, സി ഷോർ വാക്കേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ബാബു ഹസൻ, എ.എസ്.കെ. നാരായണ റെഢ്യാർ, സൈനുലാബ്ദ്ദീൻ, വേണു ജെ.പിള്ള തുടങ്ങിയവർ നേതൃത്വം നൽകി. പരിസ്ഥി സംരക്ഷകനായ മോഹൻദാസ് ബോധവത്കരണ ക്ലാസ് നയിച്ചു.