കുണ്ടറ: പടിഞ്ഞാറെ കല്ലട കോതപുരം ശ്രീനാരായണ സെൻട്രൽ സ്‌കൂളിൽ നടന്ന വിദ്യാരംഭത്തിൽ കവിയും പിന്നണിഗാന രചയിതാവുമായ ഇഞ്ചക്കാട് ബാലചന്ദ്രൻ, കൊല്ലം എസ്.എൻ കോളേജ് മുൻ ഇംഗ്ളീഷ് വിഭാഗം മേധാവി പ്രൊഫ. ജയരാജൻ എന്നിവർ കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചു. സ്‌കൂൾ മാനേജർ ജെ. പ്രസാദ്, പ്രിൻസിപ്പൽ അസിന ഇബ്രാഹിം, കോ ഓർഡിനേറ്റർ കിരൺ ക്രിസ്റ്റഫർ, അദ്ധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.