പത്തനാപുരം: ഗാന്ധിഭവൻ പാലിയേറ്റീവ് കെയർ യൂണിറ്റിൽ സംരക്ഷിച്ചുവന്ന അജ്ഞാതൻ നിര്യാതനായി. വർഷങ്ങളായി പുനലൂർ ടൗണിൽ അലഞ്ഞു നടന്നിരുന്ന 75 വയസ് തോന്നിക്കുന്ന ഇദ്ദേഹത്തെ തൂക്കുപാലത്തിന് സമീപം അവശനിലയിൽ കിടക്കുന്നത് കണ്ട മാദ്ധ്യമപ്രവർത്തകർ പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പുനലൂർ എസ.ഐ ജെ. രാജീവിന്റെ നേതൃത്വത്തിൽ ഗാന്ധിഭവനിലെത്തിക്കുകയായിരുന്നു. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ. കൂടുതൽ വിവരത്തിന് ഫോൺ: 9605052000.