വടക്കുംതല: ആർ.എസ്.പി, യു.ടി.യു.സി നേതാവും ചാമ്പക്കടവ് കയർ വ്യവസായ സഹകരണസംഘം പ്രസിഡന്റും പനയന്നാർകാവ് കുമ്പളത്ത് ശങ്കരപിള്ള സ്മാരക ഗ്രന്ഥശാല വൈസ് പ്രസിഡന്റും പന്മന ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന തടത്തിൽ ഹനീഫാകുഞ്ഞ് (71) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11.30 ന് കുറ്റിവട്ടം ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഷെരീഫാബീവി. മക്കൾ: അനീസ് (ഗൾഫ്), സുനീഷ, ഹഫീസ് (ആർക്കിയോളജി, കൊല്ലം). മരുമക്കൾ: നിസാർ മഞ്ഞാടി (അരി വ്യാപാരം, കരുനാഗപ്പള്ളി), റസീന, ഷഹ്ന.