paravoor
ആർ.എസ്.പി പരവൂർ ലോക്കൽ സമ്മേളനം പരവൂർ മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. രാജേന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉണ്ണിക്കൃഷ്ണപിള്ള, പ്ളാക്കാട് ടിങ്കു, ഗീത, മിനി തുടങ്ങിയവർ സമീപം

പരവൂർ: ആർ.എസ്.പി പരവൂർ ലോക്കൽ സമ്മേളനം പരവൂർ മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ മുൻ പി.എസ്.സി അംഗവും ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗവുമായ അഡ്വ. രാജേന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉണ്ണിക്കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ചാത്തന്നൂർ രാജേന്ദ്രപ്രസാദ്, പ്ലാക്കാട് ടിങ്കു, വാർഡ് കൗൺസിലർ ഗീത, അനിൽകുമാർ എന്നിവർ സംസാരിച്ചു. മുൻ കൗൺസിലർ എ. മിനി സ്വാഗതം പറഞ്ഞു. കെ.ആർ. വാസുദേവൻ പതാക ഉയർത്തി. ഉണ്ണിക്കൃഷ്ണപിള്ള സെക്രട്ടറിയായി 17 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.