coastal-police
നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നടന്ന സ്മൃതിദിനാചരണം നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സേതുലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ദേശസേവനത്തിനിടയിൽ ജീവത്യാഗം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് ശ്രദ്ധാജ്ഞലി അർപ്പിച്ച് നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ 60-ാമത് സ്മൃതി ദിനാചരണം സംഘടിപ്പിച്ചു. രാവിലെ 8ന് സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചതോടെ ദിനാചരണത്തിന് തുടക്കമായി. അനുസ്മരണ സമ്മേളനം നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സേതുലക്ഷ്മി ഉദ്ഘാടനം ചെയ്തു. കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ ആർ. ഷാബു അദ്ധ്യക്ഷത വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി എൻ.എസ്.എസ് വോളണ്ടിയർമാർക്കായി ജില്ലാ ആശുപത്രി ആർ.എം.ഒ ഡോ. അനിൽകുമാർ രക്തദാന ബോധവത്കരണ ക്ലാസ് നയിച്ചു.
തുടർന്ന് ജില്ലാ ആശുപത്രി ബ്ലേഡ് ബാങ്കിന്റെ സഹകരണത്തോടെ നടന്ന രക്തദാന ക്യാമ്പിൽ വിവിധ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ 80 ഓളം പേർ രക്തദാനം ചെയ്തു. കടലോരജാഗ്രതാസമിതി അംഗങ്ങളായ ചാർളി ജോസഫ്, ആന്റണി പത്രോസ്, ഹെൻട്രി ഫെർണാണ്ടസ്, കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥരായ ശശിധരകുറുപ്പ്, എം.സി. പ്രശാന്തൻ, ഹരികുമാർ, എം.ജി. അനിൽ, അശോകൻ, ഡി. ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.