പുനലൂർ: ഇടമൺ- 34 ആയിരനെല്ലൂർ വടനെയ്യം ഏനത്ത് വിള വീട്ടിൽ അന്നമ്മ (60) ഇടിമിന്നലേറ്റ് മരിച്ചു. ഇവരുടെ ഭർത്താവ് ഉണ്ണൂണ്ണി എന്ന ബെനായവിനെ (70) പരിക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവർക്ക് മിന്നലേറ്റത്. പരിക്കേറ്റ ഇരുവരെയും താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും അന്നമ്മ മരിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായണ്.
വീടിന് സമീപത്തു കൂടി കടന്നു പോകുന്ന വൈദ്യുതി ലൈനും വീട്ടിലേക്കുള്ള സർവീസ് വയറും മിന്നലേറ്റ് പൊട്ടി വീണു.