പരവൂർ: ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആദ്ധ്യാത്മിക പഠനവും നിർബന്ധമാക്കി പുതുതലമുറയെ വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എൻ.എസ്.എസ് ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് വി.മോഹൻദാസ് ഉണ്ണിത്താൻ പറഞ്ഞു. പൂതക്കുളം ഇടവട്ടം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലന ക്ലാസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡന്റ് എസ്. ശ്രീകണ്ഠൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി ജി. ജയമോഹൻ മുഖ്യ പ്രഭാഷണം നടത്തി. ജി.ബി. മുകേഷ്, എസ്. സുന്ദരൻപിള്ള, എസ്. അനിൽകുമാർ, വിക്രമൻപിള്ള എന്നിവർ സംസാരിച്ചു. കരയോഗം സെക്രട്ടറി പി. സോമചൂഢൻ പിള്ള സ്വാഗതവും ട്രഷറർ ശശിധരൻപിള്ള നന്ദിയും പറഞ്ഞു. ഫോൺ: 9526512054.