കുളത്തൂപ്പുഴ: ഗ്രാമപഞ്ചായത്തും കുടുംബശ്രീ ബാലസഭയും സംയുക്തമായി 'ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും" എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബുഎബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. അനിൽകുമാർ, സി.ഡി.എസ് ചെയർപേഴിസൻ വത്സലകുമാരി, ബാലസഭ സംസ്ഥാന റിസോഴ്സ് പോഴ്സൺ അരുൺകൃഷ്ണൻ, ഈശ്വരിഅമ്മ എന്നിവർ സംസാരിച്ചു.