mukesh
ദേശീയ മനുഷ്യാവകാശസമിതിയുടെ ജില്ലാ കൺവെൻഷൻ എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മനുഷ്യാവകാശ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുകേഷ് എം.എൽ.എ പറഞ്ഞു. ദേശീയ മനുഷ്യാവകാശസമിതിയുടെ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ സമൂഹത്തിനു നൽകുന്ന സംഭാവനകൾ വളരെ വലുതാണ്. മനുഷ്യാവകാശ പ്രവർത്തകർ കൂടുതൽ കരുത്താർജിക്കുന്നതാണ് ജനാധിപത്യ സംവിധാനത്തിന് വേണ്ടതെന്നും മുകേഷ് പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ജി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന പ്രവർത്തകൻ കുഞ്ഞാണ്ടിച്ചൻ, മനുഷ്യാവകാശ പ്രവർത്തകൻ ഗണേഷ്,​ പ്രളയബാധിത സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരെ യോഗത്തിൽ ആദരിച്ചു. റിട്ട. ജില്ലാ ജഡ്ജ് ഇന്ദുകല മോഹൻ നിയമ പുസ്തക വിതരണം നടത്തി. മെമ്പർഷിപ്പ് വിതരണം ദേശീയ ചെയർമാൻ കെ.യു. ഇബ്രാഹിം,​ സംസ്ഥാന ഓർഗനൈസർ ആർ. രഘുത്തമൻ നായർ എന്നിവർ ചേർന്ന് നിർവഹിച്ചു. സ്ഥാപക ചെയർമാൻ ഡോ. പി.സി. അച്ചൻകുഞ് ആമുഖ പ്രസംഗം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കുമരകം രഘുനാഥ്, അഡ്വ. ബോറിസ് പോൾ, അനൂപ് സബർമതി, രാജേഷ് ആയൂർ, എസ്. മോഹനകുമാർ, സജീവൻ കുരീപ്പുഴ എന്നിവർ പ്രസംഗിച്ചു.