കുണ്ടറ: അടഞ്ഞുകിടക്കുന്ന മുഴുവൻ കശുഅണ്ടി ഫാക്ടറികളും തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് എ.ഐ.ടി.യു.സി കുണ്ടറ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എച്ച്. രാജീവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ. ശിവശങ്കരപിള്ള അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ, കാപെക്സ് ബോർഡ് മെമ്പർ ജി. ബാബു, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ. കൃഷ്ണപിള്ള, വി. ജോസഫ്, ടി. സുരേഷ് കുമാർ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ടി.ജെറോൺ, ഭാരവാഹികളായ ആർ. ഓമനക്കുട്ടൻ പിള്ള, എസ്.ഡി. അഭിലാഷ്, എം. ഗോപാലകൃഷ്ണൻ, ജി. ശ്രീദേവി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ആർ.ശിവശങ്കരപിള്ള (പ്രസിഡന്റ്), എൻ. കൃഷ്ണപിള്ള, എസ്.ഡി. അഭിലാഷ്, എം.ഗോപാലകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), ടി. ജെറോൺ (സെക്രട്ടറി), എസ്.അനിൽകുമാർ, ടി. സുധാകരൻ പിള്ള, ജി. ശ്രീദേവി (ജോയിന്റ് സെക്രട്ടറിമാർ ),വി. ജോസഫ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.