കൊല്ലം: ശങ്കേഴ്സ് ആശുപത്രിയുടെയും എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ രണ്ടാംകുറ്റി കോയിക്കൽ ഗവ.എച്ച്.എസ്.എസിൽ മെഗാ മെഡിക്കൽ ക്യാമ്പും രോഗപ്രതിരോധ ബോധവത്ക്കരണവും സംഘടിപ്പിച്ചു. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലർ പി. സുന്ദരൻ, യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, എസ്. സുവർണകുമാർ, അഡ്വ.എസ്. ഷേണാജി, എം. സജീവ്, ഷാജി ദിവാകർ, ഡോ. മനു രാജേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ആശുപത്രിയിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നുള്ള ഡോക്ടർമാർ രോഗികളെ പരിശോധിച്ചു.