nss
എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയനിലെ 5766-ാം നമ്പർ ശ്രീഭൂതനാഥ കരയോഗത്തിന്റെ വാർഷികവും കുടുംബ സംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.മോഹൻദാസ് ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയനിലെ 5766-ാം നമ്പർ ശ്രീഭൂതനാഥ കരയോഗത്തിന്റെ വാർഷികവും കുടുംബസംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് വി. മോഹൻദാസ് ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ആർ. ശിവശങ്കരപിളള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാധാകൃഷ്ണപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി ജി.ജെ. ജയമോഹൻ, കരയോഗം മുൻ പ്രസിഡന്റ് പൊന്നപ്പൻപിള്ള, ചെല്ലപ്പൻപിള്ള, കരയോഗം വൈസ് പ്രസിഡന്റ് ബാലകൃഷ്ണപിള്ള, വനിതാസമാജം പ്രസിഡന്റ് ശ്രീകുമാരി, രാമചന്ദ്രൻപിള്ള, ചാത്തന്നൂർ മുരളി എന്നിവർ സംസാരിച്ചു. മന്നത്ത് പത്മനാഭന്റെ ഫോട്ടോ വിതരണ ഉദ്ഘാടനം, ബാലസമാജം, എച്ച്.ആർ സെൽ, വനിതാ സ്വയംസഹായസംഘം എന്നിവയുടെ രൂപീകണവും എൻ.എസ്.എസ് ഇലക്ട്രറൽ റോൾ മെമ്പർ തിരഞ്ഞെടുപ്പും നടന്നു. ടി.ആശോക് കുമാർ സ്വാഗതവും സുരേഷ് ബാബു നന്ദിയും പറഞ്ഞു.