ob-kannanunni-27
കണ്ണനുണ്ണി

ഓച്ചിറ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാനേതാവ് പായിക്കുഴി പൊന്നിൻപറമ്പിൽ സുരേന്ദ്രന്റെ മകൻ കണ്ണനുണ്ണിയെ (27) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെ 3 മണിയോടെ വീട്ടിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയെ കൃഷ്ണനുണ്ണിയെ രക്ഷിക്കാൻ ഭാര്യ കെട്ടഴിച്ച് താഴെ കിടത്തുകയായിരുന്നെന്ന് പെലീസ് പറഞ്ഞു. കാപ്പ നിയമപ്രകാരം ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധരെത്തി തെളിവ് ശേഖരിച്ചു. മൃതദേഹം ജില്ലാആശുപത്രിയിൽ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം സംസ്കരിച്ചു. ഭാര്യ: റിറ്റു. മകൻ: ആര്യൻ.