കുളത്തൂപ്പുഴ: നൂറ്റാണ്ട് പഴക്കമുളള കുളത്തൂപ്പുഴ ഗവ. യു.പി.സ്കൂളിന്റെ അടിസ്ഥാന വികസനത്തിന് രണ്ട്കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.രാജു അറിയിച്ചു. മഴയത്ത്ചോർന്നൊലിക്കുന്ന സ്കൂളിൽ കെട്ടിട ം നിർമ്മിക്കാനാണ് തുക. കുളത്തൂപ്പുഴയിലെ വനം മ്യൂസിയത്തിന്റെ ഉദ്ഘാടനവേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കരകയറുമോ കുളത്തൂപ്പുഴ സ്കൂൾ എന്നതലക്കെട്ടിൽ സ്കൂളിന്റെ ദയനീയ അവസ്ഥ കേരളകൗമുദി കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. നിലവിൽ അപകട ഭീക്ഷണിയായ പഴയ ഒാടിട്ട കെട്ടിടം പൊളിച്ചുനീക്കി ഇവിടെയാണ് കെട്ടിടം നിർമ്മിക്കാൻ അധികൃതർ ആലോചിക്കുന്നത്. ഡെസ്ക്കും ബഞ്ചും മറ്റു സൗകര്യങ്ങളും പഞ്ചായത്ത് വാങ്ങിനൽകുമെന്ന് പഞ്ചായത്ത് അധികൃതരും അറിയിച്ചിട്ടുണ്ട്.