പാരിപ്പള്ളി: ദേശീയപാതയിലെ വാഹന ഗതാഗതം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഡ്രൈവർമാരെ നിരീക്ഷിക്കുന്ന റോഡ് റിയാലിറ്റി ടെസ്റ്റ് 'യു ടേണിന് " പാരിപ്പള്ളിയിൽ തുടക്കമായി. സിഗനൽ ലൈറ്റ് ഉള്ളിടത്തെ ഡ്രൈവിംഗ്, ഒാവർടേക്കിംഗ്, സീബ്രാ ലൈനിൽ കാൽനടയാത്രക്കാരോടുള്ള സമീപനം, ഡ്രൈവിംഗിനിടെയുള്ള ഫോൺ വിളി, സീറ്റ് ബെൽറ്റ്, ഹെൽമറ്റ്, അമിതവേഗം എന്നിവയാണ് വിലയിരുത്തുന്നത്.
ഇതിനായി കൊല്ലം സിറ്റി പൊലീസും പാരിപ്പള്ളി അമൃത സ്കൂളിലെ വിദ്യാർത്ഥികളും കഴിഞ്ഞദിവസം പാരിപ്പള്ളിയിൽ പരിശോധന നടത്തി. നൂറോളം വാഹനങ്ങൾ പരിശോധിക്കുകയും നിയമം പാലിച്ചവർക്ക് അനുമോദനപത്രവും ലംഘിച്ചവർക്ക് നോട്ടീസും നൽകി. ചാത്തന്നൂർ എ.സി.പി ജവഹർജനാർദ്, പാരിപ്പള്ളി എസ്.ഐ രാജേഷ്, ശ്രീകുമാർ, ലൈഫ് സ്കിൽ പ്രവർത്തകർ, ഡ്രിൽ ഇൻസ്ട്രക്ടർ എന്നിവർ നേതൃത്വം നൽകി.