ob-adarsh-22
തേളിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന നിർമ്മാണ തൊഴിലാളി മരിച്ചു

കൊല്ലം: തേളിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന പരവൂർ പുത്തൻകുളം പറണ്ടകുളം മഞ്ജുഷാലയത്തിൽ ആദർശ് (22, ഉണ്ണി) മരിച്ചു. നിർമ്മാണ തൊഴിലാളിയായ ആദർശിനെ ഈ മാസം 5ന് ജോലി സ്ഥലത്ത് വച്ചാണ് തേള് കടിച്ചത്. അപ്പോൾഛർദ്ദിച്ചെങ്കിലും വൈകിട്ട് വരെ മറ്റ് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടില്ല. രാത്രിയോടെ വീണ്ടുംഛർദ്ദിക്കുകയും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് വെന്റിലേറ്ററിലാക്കി. അണുബാധ തലച്ചോറിനെ ബാധിച്ചതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പരേതനായ ഉണ്ണിയുടെയും അമ്മിണിയുടെയും മകനാണ്. സഹോദരങ്ങൾ: മഞ്ജുഷ, അഖിൽ.