കടയ്ക്കൽ:ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി തിങ്കളാഴ്ച രാത്രിയിൽ കടയ്ക്കലും കോട്ടുക്കലും നടന്ന സംഘട്ടനത്തിൽ 45 പേർക്കെതിരെ പൊലീസ് കേസെടുത്തു .കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ സമീപത്ത് വച്ചുണ്ടായ സംഘട്ടനത്തിൽ ഡിവൈഎഫ്ഐ ,സിപിഎം പ്രവർത്തകരായ 15 പേർക്കെതിരെയും കോട്ടുക്കലിൽ ക്ഷീര സംഘത്തിന് നാശം വരുത്തുകയും സിപിഐ-സിപിഎം പ്രവർത്തകരെ കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ 30 ബിജെപി,ആർ എസ് എസ് പ്രവർത്തകർക്കെതിരെയുമാണ് കൊലപാതക ശ്രമത്തിനു കടയ്ക്കൽ പൊലീസ് കേസെടുത്തത് .കടയ്ക്കൽ വച്ചുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റ കോട്ടുക്കൽ ആർ എസ് എസ് കാര്യവാഹക് ശ്യാം (30 ),ബൗദ്ധിക് പ്രമുഖൻ രാജേഷ്(27 ) ,ബിജെപി പ്രവർത്തകരായ സുജിത്(25 ),ഹരികൃഷ്ണൻ(28 ),ആദർശ് (25 ) കോട്ടുക്കലിൽ വച്ചുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റ സിപിഐ കോട്ടുക്കൽ എൽ.സി അംഗവും ക്ഷീര സംഘ ജീവനക്കാരനുമായ പ്രവീൺ(33 ),അശ്വതിയിൽ അനന്ദു(20 ) സിപിഎം പ്രവർത്തകനും ക്ഷീര സംഘം സെക്രട്ടറിയുമായ പ്രസന്നൻ(46 ) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.സംഘർഷ സാദ്ധ്യത കണക്കിലെടുത്തു കോട്ടുക്കലിൽ പൊലീസ് പിക്കറ്റിങ് ഏർപ്പെടുത്തി.