ച​വ​റ: ക്ഷേ​ത്ര​പ്ര​വേ​ശ​ന​വി​ളം​ബ​ര​ത്തി​ന് മു​മ്പ് ക​റു​ത്ത നി​റ​ക്കാ​ര​നാ​യ നാ​യർ​ക്ക് പോ​ലും ക്ഷേ​ത്ര​ങ്ങ​ളിൽ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന വ​സ്​തു​ത ശ​ബ​രി​മ​ല​യു​ടെ പേ​രിൽ ഇ​പ്പോൾ വി​പ്ല​വം ഉ​ണ്ടാ​ക്കാൻ ശ്ര​മി​ക്കു​ന്ന​വർ​ വി​സ്​മ​രി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി ജി. സു​ധാ​ക​രൻ പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യിൽ പ്രാ​യ​മാ​യ അ​മ്മ​മാ​രെ പോ​ലും സ​മ​ര​ക്കാർ അ​പ​മാ​നി​ക്കാൻ മ​ടി​കാ​ണി​ച്ചി​ട്ടി​ല്ല. അ​വി​ടെ വീ​ണ അ​മ്മ​മാ​രു​ടെ ക​ണ്ണീ​രി​ന്റെ ഫ​ലം ഇ​ക്കു​ട്ടർ അ​നു​ഭ​വി​ക്കും, ശ​ബ​രി​മ​ല​യിൽ അ​ക്ര​മം കാ​ട്ടി​യ ആ​രെ​യും വെ​റു​തെ​വി​ടി​ല്ല. അ​മ്പ​ലം സ്വ​ന്ത​മാ​ണെ​ന്നു​ക​രു​തു​ന്ന ത​ന്ത്രി​മാ​രും, രാ​ജ ഭ​ര​ണം ഒ​രു ഭൂ​ത​ക​ല ച​രി​ത്ര​മാ​ണെ​ന്ന് അ​റി​യാ​ത്ത രാ​ജാ​ക്ക​ന്മാ​രും കോ​ട​തി വി​ധി ന​ട​പ്പാ​ക്കി​ല്ലെ​ന്ന് അ​ഹ​ങ്ക​രി​ക്കു​ന്ന നേ​താ​ക്ക​ന്മാ​രും കേ​ര​ള​ത്തി​ന്റെ ന​വോ​ത്ഥാ​ന​ത്തി​നു​വേ​ണ്ടി ന​ട​ന്നി​ട്ടു​ള്ള സ​മ​ര​ങ്ങ​ളെ വി​സ്​മ​രി​ക്കു​ന്ന​വ​രും സ​ത്യ​ത്തെ നി​രാ​ക​രി​ക്കു​ന്ന​വരുമാണെന്ന് മ​ന്ത്രി. പ​റ​ഞ്ഞു,