കുണ്ടറ: ക്ഷേത്രപ്രവേശന വിളംബരം ഉൾപ്പടെ ചരിത്രപരമായ പല സമരപോരാട്ടങ്ങൾക്കും തുടക്കംകുറിച്ച് പെരിനാട് വിപ്ലവമായിരുന്നുവെന്നും കേരളീയ സ്ത്രീകളുടെ ആദ്യത്തെ വിമോചന പോരാട്ടമായിരുന്നു കല്ലമാലസമരമെന്നും കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ അഭിപ്രായപ്പെട്ടു. കല്ലമാലസമരത്തിന്റെ 103-ാം വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. അനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ മുഖ്യപ്രഭാഷണം നടത്തി. കെ.ഡി.എഫ്. സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ, ബാബു കെ. പന്മന, എസ്.എൽ. സജികുമാർ, ജ്യോതിർനിവാസ്, ബി. പ്രസന്നകുമാർ, ടി. സുരേഷ് കുമാർ, ലെറ്റസ് ജെറോം എന്നിവർ സംസാരിച്ചു.