kp
ഇരവിപുരം ഇരവി ഗ്രന്ഥശാലയുടെയും കൊല്ലം ജവഹർ ബാലഭവൻ ചിൽഡ്രൻസ് ലൈബ്രറിയുടേയും ആഭിമുഖ്യത്തിൽ നടന്ന അയ്യപ്പൻ അനുസ്മരണം പിരപ്പൻകോട് മുരളി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഇരവിപുരം ഇരവി ഗ്രന്ഥശാലയുടെയും കൊല്ലം ജവഹർ ബാലഭവൻ ചിൽഡ്രൻസ് ലൈബ്രറിയുടേയും ആഭിമുഖ്യത്തിൽ കവി എ. അയ്യപ്പൻ അനുസ്മരണം നടന്നു. നാടകകൃത്തും എഴുത്തുകാരനുമായ പിരപ്പൻകോട് മുരളി ഉദ്‌ഘാടനം ചെയ്തു. അഡ്വ. കെ.പി. സജിനാഥ്‌ അദ്ധ്യക്ഷത വഹിച്ചു. വി.എസ്. ബിന്ദു മുഖ്യ പ്രഭാഷണം നടത്തി. അയ്യപ്പൻ കവിതകളുടെ സാമൂഹിക പ്രസക്തിയെ കുറിച്ച് ഡോ. മുഹമ്മദ് കബീറും ജീവിത ദർശനത്തെക്കുറിച്ച് നിസാർ മുഹമ്മദും പ്രഭാഷണം നടത്തി. എൻ. ടെന്നിസൺ, അജിത് പ്ലാക്കാട്, പൂജപ്പുര സാംബൻ, വിശ്വൻ കുടിക്കോട്, എഴുകോൺ സന്തോഷ് എന്നിവർ സംസാരിച്ചു.
അനുസ്‌മരണ സമ്മേളനത്തിന് മുന്നോടിയായി അയ്യപ്പൻ കവിതകളിലെ നാടൻ കലാ സാഹിത്യത്തെ കുറിച്ച് കോട്ടവട്ടം തങ്കപ്പൻ, ശരത് ചന്ദ്രൻ കുടവട്ടൂർ, പാമ്പുറം അരവിന്ദ് എന്നിവർ സംസാരിച്ചു. കവയത്രി സംഗമം ഇന്ദുലേഖ ഉദ്‌ഘാടനം ചെയ്തു. രശ്മീദേവി, മീന ശൂരനാട്, ഹിൽഡ എന്നിവർ സംസാരിച്ചു. അയ്യപ്പൻ കവിതാപനവും കാവ്യാ സന്ധ്യയും നടന്നു.