കൊല്ലം: പുനലൂരിലെ എഫ്.എം റേഡിയോ സ്റ്റേഷന്റെ പ്രവർത്തനം വൈകാതെ പുനരാരംഭിക്കുമെന്ന് ഓൾ ഇന്ത്യാ റേഡിയോ. ഡെപ്യൂട്ടി ഡയറക്ടർ എൻ.രാജേന്ദ്രൻ എൻ.കെ.പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചു. പുനലൂരിലെയും അഞ്ചലിലെയും ശ്രോതാക്കൾക്ക് റേഡിയോ പരിപാടികൾ ലഭിക്കുന്നതിനുള്ള തടസം നീക്കണമെന്ന് ആവശ്യപ്പെട്ട് എം.പി നൽകിയ കത്തിന് മറുപടിയായാണ് വിവരം അറിയിച്ചത്. ഓൾ ഇന്ത്യാ റേഡിയോയുടെ 100 വാട്ട്സ് എഫ്.എം ട്രാൻസ്‌മിറ്റർ എൽ.പി.ടി.വി സ്റ്റേഷൻ നഗരസഭയുടെ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഇൗ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതാണ് ഇപ്പോഴത്തെ തടസത്തിന് കാരണം. സ്റ്റേഷന്റെ പ്രവർത്തനം പുനരാരംഭിക്കാൻ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്.. നഗരസഭ ഏറ്റെടുത്ത സ്ഥലം തിരികെ നൽകിയാൽ പ്രക്ഷേപണം ഉടൻ പുനരാരംഭിക്കും