ob-lalithambika

കൊട്ടാരക്കര: പുലമൺ തോട്ടിൽ വീണ് കാണാതായ കലയപുരം മരുതൂർ തെക്കേപുര വീട്ടിൽ ശ്രീധരൻപിള്ളയുടെ ഭാര്യ ലളിതാംബിക (52) യുടെ മൃതദേഹം കിട്ടി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വീടിന് സമീപത്തെ കുഴിയിൽ അടുക്കള മാലിന്യമിടാൻപോയ ലളിതാംബിക ഏറെക്കഴിഞ്ഞിട്ടും തിരിച്ചെത്താഞ്ഞതിനെ തുടർന്ന്‍ വീട്ടുകാർ നടത്തിയ തിരച്ചിലിൽ തോടിന് സമീപത്ത് നിന്ന് ബക്കറ്റ് കണ്ടെത്തിയിരുന്നു . തോട്ടിൽ വീണതാകുമെന്ന സംശയത്തെ തുടർന്ന് ഫയർ ഫോഴ്സ് . തോട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയ്ക്ക് മൈലം താമരക്കുടി റോഡിലെ പാലത്തിനടിയിലൂടെ മൃതദേഹം ഒഴുകി വരുന്നത് കണ്ടെത്തുകയായിരുന്നു. മക്കൾ: ശ്രീജ, ശ്രീലക്ഷ്മി. മരുമക്കൾ: ജയചന്ദ്രൻപിള്ള,അരുൺലാൽ.