ഓയൂർ: വെളിയം മാലയിൽ മായാ സദനത്തിൽ പ്രശാന്ത്കുമാർ (43) എലിപ്പനി ബാധിച്ച് മരിച്ചു. ഒരാഴ്ച മുമ്പ് പനി ബാധിച്ച പ്രശാന്ത്കുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. ഭാര്യ: മായ ചന്ദ്രൻ (അംഗൻവാടി വർക്കർ). മക്കൾ: മാനസി, പ്രാർത്ഥന.