പരവൂർ: പ്രളയബാധിതരായ ക്ഷീര കർഷകരെ സഹായിക്കുന്നതിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത്. ആലപ്പുഴ സബ് കളക്ടർ കൃഷ്ണ തേജയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഐ ആം ഫോർ ആലപ്പി ഡൊണേറ്റ് എ കാറ്റിൽ പദ്ധതിയുടെ നാലാംഘട്ടത്തിൽ അസോസിയേഷൻ ചാത്തന്നൂർ യൂണിറ്റ് മൂന്ന് കറവ പശുക്കളെ സംഭാവന ചെയ്തു. പുന്നപ്ര ക്ഷീര സംഘത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ജി. സുധാകരൻ കറവ മാടുകളെ നഷ്ട്ടപെട്ട കർഷകർക്ക് ഇവ വിതരണം ചെയ്തു. സബ് കളക്ടർ കൃഷ്ണ തേജ, ദുരിതാശ്വാസ സമിതി ചെയർമാൻ വി. ധ്യാനസുധൻ, ഡെപ്യൂട്ടി ഡയറക്ടർ കെ.ജി. ശ്രീലത, ഐ.എം.എ ഭാരവാഹികളായ ഡോ. ജ്യോതി, ഡോ. സുരേന്ദ്രൻപിള്ള, ഡോ.പി.എൻ. ശ്രീകുമാർ, ഡോ.രമേശ് എന്നിവർ സംസാരിച്ചു.