panchayath-chirakkara
ചിറക്കര ഗ്രാമ പഞ്ചായത്തിലെ പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുളള പഠനോപകരണ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേമചന്ദ്രനാശാൻ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ചിറക്കര ഗ്രാമ പഞ്ചായത്തിലെ പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം പ്രസിഡന്റ് പ്രേമചന്ദ്രനാശാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുശീലാദേവി അദ്ധ്യക്ഷത വഹിച്ചു. എസ്.സി ഫണ്ടിൽ നിന്ന് നാല് ലക്ഷം രൂപ വിനിയോഗിച്ച് 5മുതൽ 7വരെ ക്ലാസിലെ കുട്ടികൾക്ക് മേശയും കസേരയുമാണ് നൽകിയത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മധുസൂദനൻ പിള്ള, ഉല്ലാസ് കൃഷ്ണൻ, ശകുന്തള, സെക്രട്ടറി അനിലാകുമാരി, അസി.സെക്രട്ടറി വിനയൻ എന്നിവർ സംസാരിച്ചു.