ob-parameswaranpillai

കരുനാഗപ്പള്ളി: സി.പി.എം കരുനാഗപ്പള്ളി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി മരുതൂർക്കുളങ്ങര തെക്ക് സുരേഷ് ഭവനിൽ റിട്ട. അദ്ധ്യാപകൻ കെ. പരമേശ്വരൻപിള്ള (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി, ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സെക്രട്ടറി, കെ.പി.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി, മരുതൂർക്കുളങ്ങര കൈത്തറി നെയ്ത്ത് വ്യവസായ സഹകരണ സംഘം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സരളാഭായിഅമ്മ (റിട്ട. അദ്ധ്യാപിക, യു.പി സ്കൂൾ, തൊടിയൂർ). മക്കൾ: സുരേഷ്‌കുമാർ (സെക്രട്ടറി, മരുതൂർക്കുളങ്ങര മഹാദേവർ ക്ഷേത്രം), സുജാതാദേവി (എച്ച്.എം, മുസ്ലിം എൽ.പി.എസ്, ആദിനാട് സൗത്ത്), സുനിൽകുമാർ (ടി.കെ.എം.ആർ.എം.വി.എച്ച്.എസ്.എസ്, ആറൻമുള). മരുമക്കൾ: പി.എം. ബിന്ദു (അദ്ധ്യാപിക, എസ്.വി.എച്ച്.എസ്,എസ്, ക്ലാപ്പന), രഘുനാഥൻപിള്ള (റിട്ട. വാട്ടർ അതോറിറ്റി), കെ.എസ്. ബിന്ദു (അദ്ധ്യാപിക, ഗേൾസ് ഹൈസ്കൂൾ, കരുനാഗപ്പള്ളി).