sndp
എസ്.എൻ.ഡി.പി യോഗം 1250-ാം നമ്പർ ചെന്നിലമൺ ശാഖയുടെ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി ബി. ബിജു ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ പ്രസിഡന്റ് ആദം കോട് കെ. ഷാജി, വി.ജെ. ഹരിലാൽ, എൻ.പി. ഗണേഷ്‌കുമാർ തുടങ്ങിയവർ സമീപം

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം 1250-ാം നമ്പർ ചെന്നിലമൺ ശാഖയുടെ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് ആദം കോട് കെ. ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. യൂണിയൻ സെക്രട്ടറി ബി. ബിജു ഉദ്ഘാടനം ചെയ്തു.
യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലർ വി.ജെ. ഹരിലാൽ, യുണിയൻ പഞ്ചായത്ത് കമ്മറ്റി അംഗം എൻ.പി. ഗണേഷ്‌കുമാർ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുലത പ്രകാശ്, യൂത്ത് മൂവ്മെന്റ് യുണിയൻ പ്രസിഡന്റ് റിജു വി. അമ്പാടി. സെക്രട്ടറി ബിനു സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മുൻ ശാഖാ സെക്രട്ടറി ബി. സുധീരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ശാഖാ പ്രസിഡന്റ് സി.വി. സോമരാജൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി സി.വി. സോമരാജൻ (പ്രസിഡന്റ്), വി. അനിത് (വൈസ് പ്രസിഡന്റ്,), ജി. ഭുവനേന്ദ്രപ്രസാദ് (സെക്രട്ടറി), കെ. സുശീലൻ (യൂണിയൻ പ്രതിനിധി), ബി. സുധീരൻ, എൻ. ദിവാകരൻ, ഡി. പുഷ്പാംഗദൻ, എസ്. വിജയൻ, കെ. ശശിധരൻ, ബി. ജയൻ, ബി. ഭദ്രൻ. (കമ്മറ്റി അംഗങ്ങൾ), എൻ. സുരേന്ദ്രപണിക്കർ, ആർ. സദാനന്ദൻ, ജി. തങ്കമണി (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും വനിതാസംഘം ഭാരവാഹികളായി സുനിത ശശി (പ്രസിഡന്റ്), ആർ. രാജി (വൈസ് പ്രസിഡന്റ്), കവിത ബിജു (സെക്രട്ടറി), രേഷ്മ സുധീരൻ (ട്രഷറർ), കെ. തങ്കമണി, ജി. ലളിത, ജി. രാധ, പി. സരിത, എസ്. ശ്രീജ (കമ്മറ്റി അംഗങ്ങൾ). മല്ലിക ബാബുരാജ്, ഡി. വിദ്യാവതി, ജി. തങ്കമണി. (യൂണിയൻ പ്രതിനിധികൾ) എന്നിവരെയും തിരഞ്ഞെടുത്തു.