cancer
അയ്യൻകാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ച സൗജന്യ കാൻസർ നിർണയ ക്യാമ്പ് പുനലൂർ മുനിസിപ്പൽ ചെയർമാൻ എം.എ. രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. മൃദുലനായർ സമീപം

പത്തനാപുരം: അയ്യൻകാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ച സൗജന്യ കാൻസർ നിർണയ ക്യാമ്പ് പുനലൂർ മുനിസിപ്പൽ ചെയർമാൻ എം.എ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. മൃദുലനായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുവനന്തപുരം പി.എം.എസ് കോളേജ് ഒഫ് ദന്തൽ സയൻസ് ആൻഡ് റിസർച്ചിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. സുൻജിത്ത് സുധാകരൻ വിഷയം അവതരിപ്പിച്ചു. ബിജു തുണ്ടിൽ, പി. ശ്രീജിത്ത് ശ്രീകുമാർ ചിറയ്ക്കരോട് എന്നിവർ സംസാരിച്ചു. ഹെൽത്ത് ക്ലബ് കൺവീനർ ആർ. ധനേഷ് സ്വാഗതവും എൻ.എസ്.എസ് യൂണിറ്റ് കൺവീനർ തേജസ്.എസ്. നമ്പൂതിരി നന്ദിയും പറഞ്ഞു. ഡോക്ടർമാരായ നിഷാ സാം, ഗ്രീഷ്മ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.