കരുനാഗപ്പള്ളി:ചങ്ങൻകുളങ്ങര പുലിത്തിട്ട ശ്രീ ഭദ്രാ ഭഗവതി ധർമ്മ ദൈവ ക്ഷേത്രത്തിൽ ജനുവരി 13ന് ആരംഭിക്കുന്ന ദേവീമാഹാത്മ്യ സത്രത്തിന്റെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു. ഇന്നലെ രാവിലെ ക്ഷേത്രാങ്കണത്തിൽ കൂടിയ യോഗം ആചാര്യൻ വളവനാട് വിമൽ വിജയ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രൻ മുളയ്ക്കൽ, ഗ്രാമപഞ്ചായത്ത് മെമ്പർ രാധാമണി, കൃഷ്ണദാസൻ പോറ്റി, അഡ്വ. ഗോപാലകൃഷ്ണപിള്ള, മുരളീധരൻ, കെ.ആർ. വിദ്യാധരൻ, കളരിക്കൽ സലിംകുമാർ എന്നിവർ സംസാരിച്ചു.