ഓച്ചിറ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദൃകാല നേതാവും, കർഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന പേരൂത്തറ പി.എൻ. ഭാസ്കരന്റെ ഒന്നാം ചരമ വാർഷികം കെ.എസ്.കെ.ടി.യു ഓച്ചിറ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഇതോടനുബന്ധിച്ച് ചേർന്ന യോഗം ബി. രാഘവൻ ഉദ്ഘാടനം ചെയ്തു. ബി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാസംഘം ജില്ലാ സെക്രട്ടറി .പി.കെ. ഗോപൻ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം. ശിവശങ്കരപ്പിള്ള, പി.ബി. സത്യദേവൻ, എൻ. അനിൽകുമാർ, കെ. സുബാഷ്, എൻസെെൻ കബീർ എന്നിവർ സംസാരിച്ചു. എസ്. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.