meyor
ഫിഷർമെൻ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാമിന്റെയും ഡോൺബോസ്കോ ബ്രെഡ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രളയബാധിതർക്കായി സംഘടിപ്പിച്ച ധനസഹായ വിതരണ സമ്മേളനം മേയർ വി.രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു. മോൺസിഞ്ഞോർ വിൻസെന്റ് മച്ചാഡോ, ഫാ. സണ്ണി ഉപ്പൻ, ഫാ. ജോബി സെബാസ്റ്ര്യൻ തുടങ്ങിയവർ സമീപം

കൊല്ലം: ഫിഷർമെൻ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാമിന്റെയും ഡോൺബോസ്കോ ബ്രെഡ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടനാട് കൈനകരി മേഖലയിലെ പ്രളയബാധിതരായ 10 കുടുംബങ്ങൾക്ക് 50,000 രൂപ വീതം ധനസഹായം നൽകി. മേയർ വി. രാജേന്ദ്രബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊല്ലം രൂപതാ വികാരി, ജനറൽ മോൺസിഞ്ഞോർ വിൻസെന്റ് മച്ചാഡോ, ഫാ. സണ്ണി ഉപ്പൻ, ഫാ. ജോബി സെബാസ്റ്ര്യൻ, ഡോ. സിന്ത എച്ച്. മെൻഡസ്, പി.പി. ആഗ്നസ്, കോർപ്പറേഷൻ കൗൺസിലർമാരായ അഡ്വ. വിനിത വിൻസെന്റ്, ശാന്തിനി ശുഭദേവൻ, അഡ്വ. ഷീബ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.