viswakarma
ശ്രീവിശ്വകർമ്മ വേദ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച് എൻ. രാജഗോപാലൻ അനുസ്മരണം സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരച്ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശ്രീവിശ്വകർമ്മ വേദ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച് എൻ. രാജഗോപാലൻ അനുസ്മരണം സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരച്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. വിജയബാബു അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന കാവ്യാഞ്ജലി സർഗസാഹിതി സംസ്ഥാന പ്രസിഡന്റ് ഗോപിനാഥ് പെരിനാട് ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം സംസ്ഥാന സെക്രട്ടറി കോട്ടയ്ക്കകം സദാനന്ദൻ, കോയിവിള രവി, അയത്തിൽ തങ്കപ്പൻ, എൻ. ഗോപിനാഥൻ, ആശ്രാമം സുനിൽകുമാർ, ഡോ. വി.കെ. വിജയലക്ഷ്മി, സി.ഡി. സുരേഷ്കുമാർ, കെ.സി. പ്രഭ, വി. വാസുദേവൻ, മനോജ് രാജഗോപാലൻ, രാമചന്ദ്രൻ കടകംപള്ളി, കുമ്മല്ലൂർ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

കാവ്യാഞ്ജലിയിൽ അപ്സര ശശികുമാർ, ഉണ്ണി പുത്തൂർ, ഡോ. ജി.കെ. കുഞ്ചാണ്ടിച്ചൻ, തുളസീധരൻ പാലവിള, സുജാത ചന്ദനത്തോപ്പ്, വെള്ളിമൺ സുകുമാരൻ ആചാരി തുടങ്ങിയവർ പങ്കെടുത്തു. കെ. പ്രസാദ് സ്വാഗതവും എൽ.പ്രകാശ് നന്ദിയും പറഞ്ഞു.